sreekumar

About sreekumar

This author has not yet filled in any details.
So far sreekumar has created 26 blog entries.
4 08, 2014

രണ്ടാം ഭൂപരിഷ്കരണത്തിന്റെ വെല്ലുവിളികള്‍

By |August 4th, 2014|Uncategorized|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ "നവ സാമൂഹികത: ശാസ്ത്രം ചരിത്രം, രാഷ്ട്രീയം" എന്ന പുസ്തകത്തില്‍ നിന്ന്. ആദ്യ പ്രസിദ്ധീകരണം, മാധ്യമം ആഴ്ചപ്പതിപ്പ്, 2009 ഏപ്രില്‍ 6 (ചിത്രങ്ങള്‍ ഇത് പുന: പ്രസിദ്ധീകരിച്ച http://samudhayam.blogspot.in/2013/03/blog-post_5562.html എന്ന ബ്ലോഗില്‍ നിന്ന്.) ഭൂസമരം എങ്ങനെ പരിഹരിക്കാം എന്ന പ്രശ്നം കേരളത്തിലെ സിവില്‍സമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ ഒരുപോലെ ഉയര്‍ന്നുനില്‍ക്കുന്നു. സമരങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ അവഗണിക്കാനും, ശക്തിപ്രാപിച്ചപ്പോള്‍ പരാജയപ്പെടുത്താനും ഒടുവില്‍ കേരളത്തിലെ ഭൂപ്രശ്നത്തെക്കുറിച്ച സംവാദത്തിന്റെ തലത്തിലേക്ക് അതുയര്‍ന്നപ്പോള്‍ കായികമായി തന്നെ നശിപ്പിക്കാനും ശ്രമം നടന്നത് [...]

8 01, 2014

ജീവിതത്തെ മാറ്റുക: ദാര്‍ശനികന്റെ സാംസ്കാരിക വിമര്‍ശം

By |January 8th, 2014|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍, സമകാലിക മലയാളം വാരിക, വാര്‍ഷിക പതിപ്പ് 2014. ജര്‍മ്മന്‍ നവദാര്‍ശനികനായ Peter Sloterdijk-ന്റെ You Must Change Your Life: On Anthropotechnics എന്ന പുസ്തകം വായനക്ക് ഒരു വലിയ വെല്ലുവിളിയാണ്. റില്‍ക്കെയും നീത്ചെയും കാഫ്ക്കയും മുതല്‍ റോമാനിയന്‍ അഫോറിസ്റ്റ് എമീല് ചോറാനും (Emile  Cioran) ഗോസാലനും ബുദ്ധനും അരബിന്ദോയും വരെ എത്രയോ ചിന്തകരെയും എഴുത്തുകാരേയും  ആശയങ്ങളെയും തത്വചിന്താപരമായ വിശകലനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം അണിനിരത്തുന്നു. റില്‍ക്കേയുടെ Archaic Torso of Apollo [...]

2 12, 2013

മലയോരനിവാസികളോട് ഐക്യപ്പെടുക

By |December 2nd, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

(The Critic, നവംബര്‍ 27 2013,  'ഇന്ത്യാ ടുഡേ' അതിഥി കുറിപ്പിന്റെ -ഡിസംബര്‍ 4-  വികസിത രൂപം) http://thecritic.in/archives/4890 ഗാഡ്ഗില്‍കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതില്‍ മലയോര നിവാസികളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ വിസമ്മതിക്കുകയും പരിസ്ഥിതിയുടെ പേരില്‍ വിദഗ്ധ സമിതികള്‍ എത്തി ചേരുന്ന നിഗമനങ്ങള്‍ തങ്ങളുടെ സാമ്പത്തിക നിലനില്പ്പിനെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന് അവര്‍ സന്ദേഹിക്കുന്നതിന്റെ യുക്തിയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇത് ദൗര്‍ഭാഗ്യകരമാണ്. സമരത്തിനെതിരെ കടുത്ത നുണപ്രചരണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. സമരക്കാര്‍ മുഴുവന്‍ മാഫിയകളാണ് എന്നും [...]

2 12, 2013

കര്‍ഷകസമരം യുക്തിസഹം

By |December 2nd, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ (ഇന്ത്യാ ടുഡേ, അതിഥി, നവംബര്‍ 28-ഡിസംബര്‍ 4 2013) ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതില്‍ മലയോര നിവാസികളുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കാന്‍ വിസമ്മതിക്കുകയും പരിസ്ഥിതിയുടെ പേരില്‍ വിദഗ്ധ സമിതികള്‍ എത്തി ചേരുന്ന നിഗമനങ്ങള്‍ തങ്ങളുടെ സാമ്പത്തിക നിലനില്പ്പിനെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന് അവര്‍ സന്ദേഹിക്കുന്നതിന്റെ  യുക്തിയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇത് ദൌര്‍ഭാഗ്യകരമാണ്.  സമരത്തിനെതിരെ കടുത്ത നുണപ്രചരണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. സമരക്കാര്‍ മുഴുവന്‍ മാഫിയകളാണ് എന്നും പരിസ്ഥിതി ചൂഷകരാണ് എന്നും [...]

28 11, 2013

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌: കര്‍ഷക സമരത്തില്‍ ന്യായമുണ്ട്‌

By |November 28th, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ (മംഗളം ദിനപ്പത്രം, നവംബര്‍ 28 2013) http://www.mangalam.com/opinion/122619 കടുത്ത അക്രമങ്ങളിലേക്കും തുടര്‍ഹര്‍ത്താലുകളിലേക്കും കേരളത്തെ തള്ളിവിടാന്‍ മാത്രം ജനവിരുദ്ധമല്ല ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടും എന്ന്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ബാധ്യതയുള്ളവരാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍.കത്തിച്ച ടയറും ആക്രോശങ്ങളുമായി ഇറങ്ങിയ അക്രമി സംഘങ്ങളുടെ താളത്തിനു തുള്ളിയ കാഴചയ്‌ക്ക്‌ കേരളീയര്‍ സാക്ഷികളായി. ഈ കുറിപ്പ്‌ സമരത്തെ ആക്ഷേപിക്കാനുള്ളള്ളതല്ല. ഗാഡ്‌ഗില്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ച സമയത്തു സമിതിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ എന്നെയും ക്ഷണിച്ചിരുന്നു. അന്ന്‌ അതില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ലെങ്കിലും [...]

28 11, 2013

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഭൂവുടമസ്ഥതയും

By |November 28th, 2013|അപ്രകാശിത കുറിപ്പുകള്‍, മലയാളം|0 Comments

(ഫെയ്സ്ബുക് നോട്ട് , നവംബര്‍ 28 2013) ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുരോഗമനപരമായ ഒരു നിലപാടായി അതിലെ ഭൂവുടമസ്ഥതയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ മനസ്സിലാക്കപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു (സണ്ണി കപിക്കാട്). ഇത് എത്ര മാത്രം ശരിയാണ് എന്നത് നിശിതമായ വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അമിതമായി ആദര്‍ശവല്‍ക്കരിക്കുന്ന സമീപനം വിമര്‍ശ്നാത്മകതയെ തളര്‍ത്തുകയും രാഷ്ട്രീയ വിശകലനത്തെ മരവിപ്പിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് കൂടുതല്‍ ചര്‍ച്ച അനിവാര്യമാകുന്നത്. ചിലയിടത്ത് ഒസ്ട്രോമിന്റെയും (Ostrom) ചിലയിടത്ത് നിയോ ക്ലാസ്സിക്കല്‍ ധനശാസ്ത്രത്തിന്റെയും സ്മീപനങ്ങള്‍ കൈക്കൊള്ളുന്ന ഒരു എക്ല്ക്റ്റിക് [...]

25 11, 2013

ഏഷ്യന്‍ അധിനിവേശങ്ങളുടെ ചോരപ്പാടുകള്‍

By |November 25th, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ (മാതൃഭുമി ആഴ്ചപ്പതിപ്പ്, നവംബര്‍ 24 2013) ഞാന്‍ ഈയിടെ വോങ് കാര്‍ വായുടെ (Wong Kar Wai)  ഗ്രാന്‍ഡ്‌ മാസ്റര്‍ (Grand Master) എന്ന പുതിയ സിനിമ കാണുകയുണ്ടായി. കാന്‍ ഫെസ്റ്റിവലില്‍ പല തവണ മികച്ച സംവിധയകനുള്ളതടക്കം നിരവധി അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള പ്രശസ്തനായ ചൈനീസ്-ഹോങ്ങ് കോങ്ങ് സംവിധായകനാണ് അദ്ദേഹം. കേരളത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കുമിടയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഫിലിം മേക്കര്‍ ആണു വോങ് കാര്‍ വായ്. അദ്ദേഹത്തിന്റെ Happy together, In the [...]

29 10, 2013

ദളിത്‌ വിമോചനത്തിന്റെ സ്ത്രീശബ്ദം

By |October 29th, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ (പാഠഭേദം, ഒക്ടോബര്‍ 2013) 1114 –ന്‍റെ കഥ (അക്കാമ്മ ചെറിയാന്‍), ജാനു-സി.കെ.ജാനുവിന്റെ ജീവിതകഥ (ജാനു- ഭാസ്കരന്‍), മയിലമ്മ ഒരു ജീവിതം (മയിലമ്മ- ജ്യോതിബായ് പരിയാടത്ത്), പച്ചവിരല്‍ (ദയാഭായി-വിത്സണ്‍ ഐസക്) തുടങ്ങി ജനാധിപത്യാവകാശങ്ങളുടെ സ്ത്രീചരിത്രങ്ങള്‍ ആത്മകഥാപരമായി രേഖപ്പെടുത്തപ്പെട്ട പുസ്തകങ്ങളുടെ പരമ്പരയിലാണ് ഞാന്‍ ചെങ്ങറ സമരവും എന്റെ ജീവിതവും (സെലീന പ്രക്കാനം- ഒ. കെ. സന്തോഷ്‌, എം ബി. മനോജ്‌) എന്ന സെലീന പ്രക്കാനത്തിന്റെ ജീവിതകഥയും എടുത്തു വക്കുന്നത്. കേരളത്തിലെ നവസാമൂഹിക പ്രസ്ഥാനങ്ങളും സിവില്‍ [...]

23 09, 2013

കൊളോണിയല്‍ ചരിത്രവും തിന്മയുടെ രാഷ്ട്രീയവും

By |September 23rd, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

   (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, സെപ്റ്റംബര്‍ 22, 2013) കൊളോണിയലിസം വലിയൊരു തിന്മ ആയിരുന്നു എന്ന് പറഞ്ഞാല്‍ ലിബറല്‍ വ്യാഖ്യാനം എന്ന് ഉടന്‍ കണ്ണുരുട്ടേണ്ടതില്ല. അതൊരു വലിയ ഹിംസാവ്യവസ്ഥ തന്നെ ആയിരുന്നു. പ്രാദേശിക സമുദായങ്ങളെ അത് ചിന്നഭിന്നമാക്കുകയും മനുഷ്യ ഭാഗധേയങ്ങളെ മാറ്റി നിര്‍ണ്ണയിക്കുകയും നിര്‍വചിക്കുകയും ചെയ്തത് നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ഹിംസയുടെ മാര്‍ഗങ്ങളിലൂടെ ആയിരുന്നു. അതിന്റെ ഗുണപരമായ ചില വശങ്ങളെ കുറിച്ച് മാര്‍ക്സും, അതൊരു ശാക്തീകരണ ഹിംസ (enabling violation) ആയിരുന്നുവെന്നു സ്പിവാക്കും പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ പലതാണ്. [...]

31 08, 2013

എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും: ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ രണ്ടു കുറുക്കു വഴികള്‍

By |August 31st, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ (മാധ്യമം വാര്‍ഷികപ്പതിപ്പ്, 2013) ജാതിയുടെ രാഷ്ട്രീയം ജാതി രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമാണ്. ജാതി രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നതിനുള്ള ഒരു ഉപാധി കൂടിയാണ് ജാതിയുടെ രാഷ്ട്രീയം. കേരളത്തെ ജാതി ദുര്‍ഭൂതം വിഴുങ്ങുന്നു എന്ന് ഇപ്പോള്‍ വേവലാതികള്‍ ഉയര്‍ന്നിരിക്കുന്നു. എന്താണ് ഇതിന്റെ അടിസ്ഥാനം? ജാതിയില്ലാത്ത ഇന്ത്യയെ, കേരളത്തെ ഉടനെയൊന്നും സങ്കല്പ്പിക്കാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ ജാതി എങ്ങനെ സ്വീകരിക്കപ്പെടണo, വിമര്‍ശിക്കപ്പെടണം എന്നത് അല്‍പ്പം സങ്കീര്‍ണ്ണമായ ഒരു കാര്യമാണ്. കേരളത്തില്‍ ഇപ്പോള്‍ ഈ പ്രശ്നം സജീവമാകാനുള്ള കാരണം [...]