sreekumar

About sreekumar

This author has not yet filled in any details.
So far sreekumar has created 26 blog entries.
11 08, 2013

ഭരണ ഭീകരതയുടെ നഗര മുഖത്തില്‍

By |August 11th, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി. ശ്രീകുമാര്‍. (ഇന്ത്യാ വിഷന്‍ അതിഥി, 11 അഗസ്റ് 201) അഭൂതപൂര്‍വ്വമായ ഒരു സാഹചര്യമാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിലെ രണ്ടു പ്രബല മുന്നണികള്‍ പരസ്പരം യുദ്ധ സന്നദ്ധരായിരിക്കുന്നു. മുന്‍പ് കേരളത്തില്‍ കേട്ട് കേള് വിയില്ലാത്ത ഒരു സമര മുറയാണ്‌ എല്‍. ഡി. എഫ് സ്വീകരിച്ചിരിക്കുന്നത്. ലോകത്തെമ്പാടും സിവില്‍ സമൂഹം സ്വന്തം പരിമിതികളുടെ അടിസ്ഥാനത്തില്‍ ചരിത്രപരമായി സാധ്യമായതെന്ന് കണ്ടെത്തിയതും ആരുടേയും നേതൃത്വത്തിലല്ലാതെ ജനങ്ങള്‍ സ്വയം സംഘടിച്ചു വിജയകരമായി പല രാജ്യങ്ങളിലും പരീക്ഷിച്ചതുമായ അനിശ്ചിത കാല [...]

6 08, 2013

ഭൂപടത്തിനടിയിലെ മണ്‍പാളികള്‍

By |August 6th, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ (മാതൃഭുമി ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 4 2013) പോസ്റ്റ്‌ കൊളോണിയല്‍ സാഹിത്യവും പഠനങ്ങളും ഇന്ന് വലിയൊരു അക്കാദമിക് മേഖലയാണ്. അതിന്റെ ബഹുസ്വരത അമ്പരപ്പിക്കുന്ന വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവുമാണ്. ഈ കുറിപ്പില്‍ അതിന്റെ വിപുലമായ സാധ്യതകളെകുറിച്ചല്ല ഞാന്‍ ചര്‍ച്ച ചെയ്യുന്നത്. മറിച്ചു ചരിത്രം മറിച്ചിട്ട ഒരു ഭൂപടത്തിന്റെ അടിയിലെ തകര്‍ന്ന മണ്‍പാളികളിലേക്ക് നോക്കുകയാണ്. തെക്ക് കിഴക്കന്‍ ഏഷ്യയിലെയും വെസ്റ്റ് ഇന്‍ഡീസ്സിലെയും രണ്ടു വ്യത്യസ്ത ഉദാഹരണങ്ങള്‍ എന്റെ മുന്‍പിലുണ്ട്. അവിടുത്തെ ഇന്ത്യക്കാരെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ആദ്യം [...]

26 07, 2013

കവിതയും സാമ്രാജ്യത്വവും കോഴിക്കോട് സര്‍വകലാശാലയും

By |July 26th, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ (ജൂലൈ  25, 2013 ഇന്ത്യാ വിഷന്‍ അതിഥി) എന്തിനാണ് മുന്‍ ഗ്വാണ്ടനാമോ തടവുകാരനായ അല്‍ റുബായിഷിന്‍റെ ‘കടലിനു ഒരു ഗീതം’ എന്ന ഇംഗ്ലീഷ് ബിരുദ പഠനത്തിനു ഉള്‍ക്കൊള്ളിച്ചിരുന്ന കവിത കോഴിക്കോട് സര്‍വകലാശാല ഇപ്പോള്‍ തിടുക്കപ്പെട്ടു പിന്‍വലിച്ചത്? കവിത എഴുതിയത് അല്‍ഖ്വൈദയുടെ ഭാഗമായ അല്‍ റുബായിഷ് എന്നാ ഭീകരവാദി ആണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ കവിത പഠിപ്പിക്കരുതെന്നും ആവശ്യപ്പെട്ടത് സംഘ പരിവാര്‍ ആണ്. കവിത തെരെഞ്ഞെടുത്തതിന്റെ മാനദണ്ഡം സര്‍വ്വകലാശാല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള, [...]

25 06, 2013

യൂറോപ്പും ഏഷ്യകളും ആഗോള രാഷ്ട്രീയവും

By |June 25th, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ (മാതൃഭുമി ആഴ്ചപ്പതിപ്പ് 2013 ജൂണ്‍ 23)   ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ വേദിയില്‍ വച്ചാണ് ദീപക് കുമരന്‍ മേനന്‍ എന്ന ചെറുപ്പക്കാരനെ ഞാന്‍ പരിചയപ്പെടുന്നത്. അവിടെ അയാളുടെ ഒരു സിനിമ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. സിനിമയുടെ പേര് ‘ചെമ്മണ്‍ ചാലൈ’ (The Gravel Road). കുമരന്‍ മേനന്‍ എന്നത് കുമാരന്‍ മേനോന്‍ ആണ് എന്നും അയാള്‍ മലയാളി ആണ് എന്നും ഞാന്‍ സംശയിച്ചു. സംശയം പൂര്‍ണ്ണമായും തെറ്റായിരുന്നില്ല. അച്ഛന്‍ കുമാരന്‍ മേനോന്‍ തന്നെ. പക്ഷെ അമ്മ തമിഴ് വംശജ ആയിരുന്നു. മലേഷ്യയിലെ ബ്രിട്ടീഷ് തോട്ടങ്ങളിലൊന്നില്‍ ആയിരുന്നു അവര്‍ പണിയെടുത്തിരുന്നത്‌. മലയാളം അല്ല, തമിഴാണ് മാതൃഭാഷയായി കരുതിപ്പോരുന്നത്. അച്ഛനും തമിഴാണ് സംസാരിച്ചിരുന്നത്. മലയാളം പറയാറെയില്ല. തീരെ അറിഞ്ഞുകൂടാ എന്നുതന്നെ പറയാം. റബ്ബര്‍ തോട്ടത്തിലാണ് ദീപക് ജനിച്ചു വളര്‍ന്നത്‌. അന്ന് ഇരുപതുകളില്‍ എത്തി നിന്ന ആ ചെറുപ്പക്കാരന്റെ ചെമ്മണ്‍ ചാലൈ എന്ന സിനിമയുടെ പ്രദര്‍ശനം കൂടാതെ അയാളുമായുള്ള ആശയ സംവാദവും ഉണ്ടായിരുന്നു. ആ സിനിമ കാണാന്‍ പോകാനുള്ള കാരണം അതിനെ കുറിച്ചുള്ള ലഘുവിവരണത്തില്‍ ഉണ്ടായിരുന്ന രണ്ടു രസകരമായ പരാമര്‍ശങ്ങള്‍ കൂടി ആയിരുന്നു. ഒന്ന് ഇത് മലേഷ്യയിലെ ആദ്യത്തെ തമിഴ് ചിത്രമാണ്; രണ്ട്, ഇത് ഡാന്‍സും പാട്ടുമില്ലാത്ത തമിഴ് ചിത്രമാണ്!. ഡാന്‍സും പാട്ടുമില്ലാത്തത് മലേഷ്യയില്‍ അതെല്ലാം നിരോധിച്ചിട്ടൊന്നുമല്ല. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമെന്നത് കേള്‍ക്കുമ്പോള്‍ അതെക്കുറിച്ച് മുന്‍വിധികള്‍ ഉള്ളവര്‍ക്ക് മാത്രമേ അങ്ങനെ തോന്നേണ്ടതുള്ളു. അടൂരിന്റെ ‘സ്വയംവരം’ പോലെ നിശിതമായ റിയലിസത്തിന്റെ ചട്ടക്കൂടില്‍ എടുത്തിട്ടുള്ള സിനിമയായിരുന്നു ചെമ്മണ്‍ ചാലൈ. മാത്രമല്ല മലേഷ്യയിലെ ഇന്ത്യന്‍ വംശജർക്കി ടയില്‍ ഇന്ത്യയില്‍ നിന്നുള്ള മുഖ്യ ധാര തമിഴ് സിനിമകള്‍ക്ക് വലിയ പ്രചാരമാണുള്ളത്. അത്തരം സിനിമകളുമായുള്ള ഒരു നിഷേധപരമായ താരതമ്യം ബോധപൂര്‍വം കൊണ്ട് വരിക ആയിരുന്നു പരസ്യത്തില്‍ ദീപക് ചെയ്തത്. എന്നാല്‍ അതൊന്നുമല്ല ദീപക്കിന്റെ സിനിമയെ ശ്രദ്ധേയമാക്കിയത്. ഹതാശമായ ഒരു ചരിത്രത്തില്‍ നിന്ന് കുടിയേറ്റക്കാരുടെ ജീവിതത്തിന്റെ ഒരു വശം കണ്ടെടുക്കുകയും ആത്മാംശത്തോടെ അത് അവതരിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു ആ ചെറിയ സിനിമയെ ലോക വേദികളില്‍ ശ്രദ്ധേയമാക്കിയത്. നിരവധി പുരസ്കാരങ്ങള്‍ ആ 35 mm ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. ഒരു തോട്ടം തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടി അവള്‍ക്കു അപ്രാപ്യമായിരുന്ന യൂനിവേര്‍സിറ്റി വിദ്യാഭ്യാസത്തിന് പോകാന്‍ തയ്യാറെടുക്കുന്നതായിരുന്നു ചിത്രത്തിന്റെ ലളിതമായ ഇതി വൃത്തം. ഈ സിനിമയെ കുറിച്ച് വിശദമായി ഡേവിഡ് വാല്‍ഷ് വേള്‍ഡ് സോഷ്യലിസ്റ്റ് വെബ്‌ സൈറ്റില്‍ എഴുതിയിട്ടുണ്ട്. 2005 -ലെ ഏറ്റവും നല്ല ലോക ചിത്രങ്ങളില്‍ ഒന്നായി അദ്ദേഹം ഈ സിനിമ തിരഞ്ഞെടുത്തിരുന്നു. സിനിമയോളം തന്നെ ശക്തമായിരുന്നു ദീപക് നടത്തിയ ഒരു പ്രസ്താവനയും. സിനിമാ പ്രദര്‍ശനം കഴിഞ്ഞു ആശയ സംവാദം തുടങ്ങിയപ്പോള്‍ ആവേശഭരിതരായി ഇരുന്ന കാണികളോട് ദീപക് പറഞ്ഞു: “I am a foreign Director in my own country”. ഏറെ അര്‍ഥങ്ങള്‍ ഉള്ള പ്രസ്താവനയാണത്. കാരണം മലേഷ്യയില്‍ തമിഴ് ഒരു അംഗീകൃത ഭാഷയല്ല. ആ ഭാഷയില്‍ എടുക്കുന്ന സിനിമ വിദേശ സിനിമയാണ്. അതിനു സര്‍ക്കാരിന്റെ യാതൊരു സബ്സിഡികള്‍ക്കും അര്‍ഹതയില്ല! […]

22 05, 2013

ജനപക്ഷ രാഷ്ട്രീയത്തിന്‍റെ ജൈവ സംയോജനം

By |May 22nd, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ.ടി.ടി. ശ്രീകുമാര്‍  (20 മെയ്‌ 2013 മാധ്യമം ആഴ്ചപ്പതിപ്പ്) സോളിഡാരിട്ടി പത്താം വാര്‍ഷിക ഉത്ഘാടന പ്രസംഗം, തൃശൂര്‍) സോളിഡാരിറ്റി അതിന്‍െറ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സോഷ്യല്‍ ഓഡിറ്റിങ്ങില്‍ പങ്കെടുക്കാന്‍ എന്നെക്കൂടി ക്ഷണിച്ചതില്‍ നന്ദി രേഖപ്പെടുത്തുന്നു. സോഷ്യല്‍ ഓഡിറ്റിങ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഭയമാണ്. കാരണം, അതില്‍ രണ്ടു പദങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒന്ന് സോഷ്യല്‍, മറ്റേത് ഓഡിറ്റിങ്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന പദമാണ് ഓഡിറ്റിങ്. നിരന്തരം കംട്രോളര്‍ ജനറലിന്‍െറ ഓഡിറ്റിങ് റിപ്പോര്‍ട്ടുകള്‍  വരുകയും [...]

22 04, 2013

പി.ഗോവിന്ദപിള്ള: ഇടതുപക്ഷ ബുദ്ധി ജീവിതത്തിന്റെ പാഠങ്ങള്‍

By |April 22nd, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

  (ഡോ. ടി ടി ശ്രീകുമാര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌,  ഏപ്രില്‍ 2013 14- 20) [njWm imen-IÄ hnS-hm-§p-¶Xv  kwhmZ_Ô-amb Hcp kaq-l-¯n\p krjvSn-¡p¶ \jvSw sNdp-X-Ã. Htc kabw hmb-\-bp-tSbpw cmjv{Sob {]h-hÀ¯-\-¯nsâbpw taJ-e-I-fn hym]-c-n¡p-Ibpw Ahsb ]c-kv]-c _ÔnX-ambn ImWp-Ibpw sNbvX Hcp Fgp-¯p-Im-c³  F¶ \ne-bn ]n. tKmhnµ¸nÅ-bpsS  thÀ]mSv Hcp henb iq\yX X-s¶-bm-Wv krjvSn-¡p¶Xv. At±-l-¯nsâ cmjv{So-b-t¯mSpw  \ne-]m-Sp-I-tfmSpw At§-bäs¯ hntbm-Pn-¸pÅ F\nbv¡v F¡m-e¯pw At±lw Fgp-Xp-¶Xv hmbn-¡pI F¶Xv  [...]

20 03, 2013

മനുഷ്യനു് ഒരു ആമുഖം: ദേശചരിത്രത്തിലെ ജാതി ചരിത്രം

By |March 20th, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി. ടി. ശ്രീകുമാര്‍ ഉത്തരകാലം മാര്‍ച്ച്‌ 17, 2013 ദേശത്തിന്റെ ചരിത്രമെഴുതുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ നോവലിന്റെ എക്കാലത്തെയും സമീപന പ്രശ്നമാണ്. അതിന്റെ രാഷ്ട്രീയം, ദര്‍ശനം, സാംസ്കാരിക സന്ദിഗ്ദ്ധതകള്‍ തുടങ്ങിയ കാര്യങ്ങള്‍ നോവലിന്റെ രൂപത്തിന്റെയും ഉള്ളടക്കത്തിന്റെയും സവിശേഷമായ വെല്ലുവിളികള്‍ ആണ്. ദേശചരിത്ര നോവലുകള്‍ അധിനിവേശ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടു രൂപം കൊണ്ട നവദേശീയ ചരിത്രമല്ല എഴുതുന്നത്‌. സി. വി. രാമന്‍പിള്ളയുടെ നോവലുകള്‍ കൊളോണിയല്‍ വിരുദ്ധ ദേശീയതയെ എഴുതുന്നത് അധിനിവേശത്തെ പ്രതിനിധാനം ചെയ്യാന്‍ വൈവിധ്യമാര്‍ന്ന വ്യവഹാരരീതികള്‍ രൂപപ്പെടുത്തിക്കൊണ്ടാണ്. പ്രതിനിധാനത്തിന്റെ [...]

29 01, 2013

ആരാച്ചാര്‍: കൊല്ലുന്ന പെണ്ണിന്റെ ചരിത്രപുസ്തകം

By |January 29th, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ.ടി.ടി. ശ്രീകുമാര് മാധ്യമം 2013 ജനുവരി കാലത്തോട് സംവദിക്കുന്നതെങ്ങനെ എന്നത് ഓരോ എഴുത്തുകാരനെയും എഴുത്തുകാരിയെയും അലട്ടുന്ന പ്രശ്നമാണ്. നിരൂപണത്തിന്‍െറ പ്രശ്നവും അതുതന്നെയാണെന്ന് കെ.പി. അപ്പനും കരുതിയിരുന്നു. നിരൂപണത്തിന്‍െറ മുന്‍ ഉപാധി കാലത്തെ കാണുന്ന, കാണിക്കുന്ന എഴുത്താണ്. നിരൂപണം ഉണ്ടാവുന്നതിന്‍െറ കാരണംതന്നെ അതിന്‍െറ വിഭ്രമങ്ങളാണ്, വിങ്ങലുകളാണ്. അതുകൊണ്ട്, എല്ലാ വിലയിരുത്തലുകളും നിരൂപണമാവുന്നില്ല എന്ന് കെ.പി. അപ്പന്‍ കരുതിയിരുന്നു എന്നു തോന്നാറുണ്ട്. നിരൂപണത്തിന്‍െറ ദര്‍ശനം, ലാവണ്യപ്രതീക്ഷകള്‍ ഒക്കെ കൃതിയും കാലവുമായി ബന്ധപ്പെടുന്നതിന്‍െറ ഒരു മാട്രിക്സ് ആണ് സൃഷ്ടിക്കുന്നത്. ചില എഴുത്തുകാരും [...]

25 01, 2013

ആള്‍ക്കൂട്ടങ്ങള്‍ പിരിഞ്ഞു പോകുമ്പോള്‍

By |January 25th, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ ആഹ്വാനവും നേതൃത്വവുമില്ലാത്ത സമരങ്ങളുടെ കാലമായെന്നും വ്യവസ്ഥാപിത രാഷ്ട്രീയത്തിന് മരണമണി മുഴങ്ങിക്കഴിഞ്ഞെന്നുമൊക്കെ പലരും പറയാന്‍ ശ്രമിക്കുന്നുണ്ടിപ്പോള്‍. സൈബര്‍ കണ്ണികളിലെ പ്രതിഷേധങ്ങളും അഭിപ്രായ രൂപീകരണങ്ങളും തെരുവിലെ കൂടിച്ചേരലുകളിലേക്ക് കൂടി നയിക്കുന്ന പ്രവണത തുടങ്ങിയിട്ട് കുറച്ചു കാലമേ ആയുള്ളുവെങ്കിലും, അതിന്റെ നൈസര്‍ഗ്ഗിഗകതയും തല്‍ക്ഷണതയും ആള്‍ക്കൂട്ടങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പുനര്‍ വി ചാരണകള്‍ക്ക് കാരണമായിട്ടുണ്ട്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധ സമരത്തിന്റെ ഒരു സവിശേഷത അതില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ, ഗ്രൂപ്പിന്റെയോ നിര്‍ദ്ദേശപ്രകാരം എത്തിച്ചേര്ന്നവരായിരുന്നില്ല എന്നതാണ്. ബി ജെ പി, സി പി ഐ (എം) തുടങ്ങി വലുതും ചെറുതുമായ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്നീട് സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയും സമര നിരയില്‍ അണിചെരുകയും ഒക്കെ ചെയ്തെങ്കിലും പ്രക്ഷോഭത്തിന്റെ- അങ്ങനെ അതിനെ വിളിക്കാമെങ്കില്‍- തുടക്കം അദൃശ്യമായ ഏതോ സൈബര്‍ ചര്‍ച്ചയില്‍ നിന്നായിരുന്നു. സാധാരണ അത്തരം കൂടിച്ചേരലുകളില്‍ കണാനിടയില്ലാത്ത സമരവീര്യവും ചെറുത്തുനില്‍പ്പും അവരുടെ ഭാഗത്ത്‌ നിന്നുണ്ടായി എന്നതും ശ്രദ്ധേയമായിരുന്നു. […]

24 10, 2012

വായനയുടെ പ്രതിരോധങ്ങള്‍

By |October 24th, 2012|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ മാധ്യമം ഒക്ടോബര്‍ 22 2012 ഗൗരവമായി വായിക്കുന്നവര്‍ക്കറിയാം അതൊരിക്കലും രേഖീയമായ ഒരു പ്രക്രിയയല്ലെന്ന്. എന്നെ സംബന്ധിച്ചിടത്തോളം പഠനത്തിന്‍െറ, ഗവേഷണത്തിന്‍െറ, അധ്യാപനത്തിന്‍െറ, സാമൂഹിക പ്രക്ഷോഭങ്ങളുമായുള്ള നിരന്തരസമ്പര്‍ക്കത്തിന്‍െറ പശ്ചാത്തലത്തിലാണ് വായനയുടെ സന്ദര്‍ഭങ്ങള്‍, അതിന്‍െറ നൈരന്തര്യങ്ങള്‍, വിച്ഛേദങ്ങള്‍ ഒക്കെ സംഭവിക്കുന്നത്. മാത്രവുമല്ല, മാറുന്ന സന്ദര്‍ഭങ്ങള്‍ വായനയുടെയും പുനര്‍വായനയുടെയും ഉള്ളടക്കത്തെയും അതിനോടുള്ള വ്യാഖ്യാന സന്നദ്ധതകളെയും സ്വാധീനിക്കുകയുംചെയ്യുന്നു. അതിനുമപ്പുറം, സമകാലികരും അല്ലാത്തവരുമായ വലിയ ചിന്തകരുടെ രചനാശേഖരങ്ങള്‍ ഒറ്റയടിക്ക് വായിച്ചുതീര്‍ക്കാറുമില്ല. അവരുടെ കൃതികളിലൂടെ അവരെക്കുറിച്ചുള്ള മറ്റു ഗവേഷകരുടെ പഠനങ്ങളിലൂടെ, നാം [...]