sreekumar

About sreekumar

This author has not yet filled in any details.
So far sreekumar has created 26 blog entries.
20 04, 2012

അവസാനത്തെ പാര്‍ട്ടിയും കാലഹരണപ്പെടുമ്പോള്‍

By |April 20th, 2012|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ.ടി.ടി. ശ്രീകുമാര്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ ഏപ്രില്‍ 9 ലക്കത്തില്‍ പ്രസിദ്ധീകരിച്ചതു് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സി.പി.എം പുറത്തിറക്കിയ കരട് പ്രത്യയശാസ്ത്ര രേഖയില്‍ പൊതുസമൂഹത്തിന് താല്‍പര്യമുള്ള ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഇത്തരമൊരു രേഖ ഇതിന് മുമ്പ് സി.പി.എം പ്രസിദ്ധീകരിച്ചിരുന്നത് ഇരുപതു കൊല്ലം മുമ്പാണ്. രണ്ടു ദശാബ്ദക്കാലത്തെ ഇടവേളക്കുശേഷം അവതരിപ്പിച്ചിരിക്കുന്ന പുതിയ പ്രത്യയശാസ്ത്രരേഖ പരിശോധിക്കുമ്പോള്‍ ചില സുപ്രധാന വസ്തുതകള്‍ അതിന്‍െറ പശ്ചാത്തലം എന്ന നിലയില്‍ ഊന്നിപ്പറയേണ്ടതുണ്ട്. ഒന്ന്, കഴിഞ്ഞ ഇരുപതു കൊല്ലത്തിനിടയില്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും സി.പി.എം ഒരു പ്രധാന രാഷ്ട്രീയശക്തി അല്ലാതായി എന്നുള്ളതാണ്. അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ പ്രായേണ പാര്‍ശ്വവത്കരിക്കപ്പെടുകയും പല സംസ്ഥാനങ്ങളിലും നാമമാത്രമാവുകയും ശക്തികേന്ദ്രങ്ങളായിരുന്ന ചില സംസ്ഥാനങ്ങളില്‍ കാര്യമായ ശക്തിക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പഴയ ജനസംഘം ഉള്‍പ്പെട്ട എഴുപതുകളിലെ വലതുപക്ഷ മുന്നണിയില്‍നിന്ന് സി.പി.എം പുറത്തുവന്നതിനുശേഷം ശക്തമായി മുന്നോട്ടുവെച്ച മൂന്നാം മുന്നണി സങ്കല്‍പം പല ഘട്ടങ്ങളിലും പാര്‍ട്ടിക്ക് പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും അതിനു നേതൃത്വം നല്‍കുന്നതിന് പോയിട്ട്, അത്തരമൊരു ധ്രുവീകരണത്തിന്‍െറ ചാലകശക്തിയാവാന്‍പോലും തങ്ങള്‍ക്കാവില്ലെന്ന് സി.പി.എം തിരിച്ചറിഞ്ഞ കാലഘട്ടമായിരുന്നു കടന്നുപോയത്. രണ്ട്, 1992ല്‍ പ്രത്യയശാസ്ത്രരേഖ പുറത്തിറക്കുമ്പോള്‍ ഉണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം പാടേ മാറിപ്പോയിരിക്കുന്നു. അന്ന് അത്തരമൊരു രേഖ ആവശ്യമായിത്തീര്‍ന്നതുതന്നെ സോവിയറ്റ് യൂനിയനിലെയും മറ്റ് വാഴ്സാ സഖ്യരാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അവിടങ്ങളില്‍ ഉണ്ടായ വലിയ ജനകീയ മുന്നേറ്റത്തിലും പ്രക്ഷോഭത്തിലും തകര്‍ന്നടിഞ്ഞ സാഹചര്യത്തിലായിരുന്നു. എന്നാല്‍, ഈ സാഹചര്യത്തെ മനസ്സിലാക്കുന്നതിനോ ശരിയായി വിലയിരുത്തുന്നതിനോ കഴിയുന്ന രാഷ്ട്രീയ, സൈദ്ധാന്തിക സമീപനം അക്കാലത്ത് സി.പി.എമ്മിന് ഉണ്ടായിരുന്നില്ല. […]

25 03, 2012

ധിഷണയും പ്രതിബദ്ധതയും ഒന്നിച്ചൊഴുകുമ്പോള്‍…

By |March 25th, 2012|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി.ടി ശ്രീകുമാര്‍ 2012 മാര്‍ച്ചില്‍ നാലാമിടത്തില്‍ പ്രസിദ്ധീകരിച്ചതു് ലോകത്തെ മാറ്റാന്‍ അദ്ധ്യാപകര്‍ക്കു കഴിയുന്ന ഒരേയൊരു സ്ഥലം ക്ളാസ് മുറി മാത്രമാണെന്ന് എന്നോട് പറഞ്ഞത് സന്ദര്‍ഭവശാല്‍ എന്റേയും അദ്ധ്യാപിക കൂടിയായിട്ടുള്ള പ്രശസ്ത ചിന്തകയും അക്കാദമിക് പണ്ഡിതയുമായ ഗായത്രി സ്പിവാക് ചക്രവര്‍ത്തി ആണ്. ഇങ്ങനെ ലോകത്തെ മാറ്റാനുള്ള ഒരിടം കൂടിയാണ് ക്ളാസ്സ്മുറി എന്നറിയുന്ന അദ്ധ്യാപകരുണ്ടാവുക എന്നതാണ് പ്രധാനം. എത്ര പരിമിതമായ ഒരിടപെടലിന്റെ സാദ്ധ്യതയെക്കുറിച്ചാണ് താന്‍ പറയുന്നതെന്ന ഉത്തമബോധ്യത്തോടെയാണ് പ്രൊഫ. സ്പിവാക് അതു പറഞ്ഞതെന്ന് എനിക്കറിയാം. എങ്കിലും തങ്ങള്‍ നില്‍ക്കുന്ന ക്ളാസ് മുറിക്ക് ഇത്തരം രാഷ്ട്രീയതലം ഉണ്ടെന്ന് മനസ്സിലാക്കുകയും അതിന്റെ എല്ലാ ഗൌരവത്തോടെയും അത് ഉള്‍ക്കൊണ്ട് അദ്ധ്യാപനത്തിലേര്‍പ്പെടുകയും ചെയ്യുക എന്നത് കനത്ത ഒരു വെല്ലുവിളിയാണ്. അദ്ധ്യാപകരെന്നാല്‍ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥ, സ്വന്തം ശമ്പളക്കാരായി വ്യവസ്ഥയുടെ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ നിയമിക്കപ്പെട്ടവരാണെന്നും ഒറ്റപ്പെട്ട അദ്ധ്യാപകര്‍ എന്തു ചെയ്തിട്ടും കാര്യമില്ല, ഈ പൊതുധര്‍മ്മത്തിന്റെ പ്രഹരശേഷി കുറയ്ക്കാന്‍ അത്തരം ഇടപെടലുകള്‍ക്ക് കഴിയില്ല എന്നും അല്‍ത്തൂസര്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഒരു സവിശേഷ ചട്ടക്കൂടില്‍ നിന്നു നോക്കുമ്പോള്‍ ഇതു ശരിയാണെന്ന് തോന്നാം. എന്നാല്‍ ക്ളാസ്സ്മുറിയിക്കും അതിന്റേതായ ഒരു സജീവതയുണ്ട്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേരുന്ന ഒരു വിനിമയ സാകല്യത്തിന്റെ സാധ്യതകളെ അത് പൂര്‍ണ്ണമായും മനസ്സിലാക്കുന്നില്ല. […]

16 01, 2012

Fear, Safety and Livelihood: The Biopolitics of Mullaperiyar

By |January 16th, 2012|ലേഖനങ്ങള്‍|0 Comments

T. T. Sreekumar January 15, 2013 Kafila.org The Mullaperiyar Dam controversy  embodies a concrete and complex example of the imperial matrix of biopolitical legacy that post-colonial societies continually encounter even after decades of political independence.  More than a century ago, the British colonial Government administering Madras Presidency, which included parts of Tamil Nadu State, directed the erstwhile princely state of Travancore (which forms the southern districts of Kerala) to sign an agreement to divert water from the Periyar river in Travancore to the relatively arid zones adjoining the Western Ghats within the presidency, and to lease out a large tract of its territory for the construction of a Dam for a time span of 999 years.  In the post-independence period, two supplemental agreements to the original Lease Deed of 1886 have been signed between the Madras government and the Government of Kerala regarding fishing rights and generation of hydroelectric power, the former in favour of Kerala and latter favouring Tamil Nadu. The supplementary agreements negotiated and enhanced the annual lease rent and the rate of pay for the electrical energy generated. […]

20 04, 2011

വികസനാനന്തര രാഷ്ട്രീയത്തിന്റെ കേരളീയപരിസരങ്ങള്‍

By |April 20th, 2011|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി.ടി. ശ്രീകുമാര്‍ (മാധ്യമം ആഴ്ചപ്പതിപ്പ്, 2011 ഏപ്രില്‍ 18) കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കിടയില്‍ കേരളത്തിലുണ്ടായ മാറ്റങ്ങള്‍  ചരിത്രപരമായും രാഷ്ട്രീയമായും പരിശോധിക്കേണ്ടതാണ്. വളര്‍ച്ച മുട്ടിയ ഒരു  സമ്പദ്‌വ്യവസ്ഥ സാമൂഹിക മേഖലകളിലുണ്ടാക്കിയ നേട്ടങ്ങളെ മാതൃകയെന്ന്  വിളിച്ചുപോന്നിരുന്ന ഒരുകാലമുണ്ടായിരുന്നു. അന്ന് അതിന്റെ വിമര്‍ശമായാണ്  ദലിത്-ആദിവാസി-മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ആപേക്ഷിക  അവികസനത്തെക്കുറിച്ചും സ്ത്രീകളുടെ സാമൂഹിക പദവിയിലെ  വൈരുധ്യങ്ങളെക്കുറിച്ചും ചര്‍ച്ചകളുണ്ടായത്. ഈ വിഭാഗങ്ങളുടെ  സാമ്പത്തിക-സാമൂഹിക സ്ഥിതിയില്‍ എടുത്തുപറയത്തക്ക നേട്ടങ്ങള്‍  ഒന്നുമുണ്ടായില്ലെങ്കിലും കഴിഞ്ഞ രണ്ടുദശകങ്ങളിലെ സാമ്പത്തിക പ്രക്രിയകള്‍  'മുഖ്യധാര'യില്‍ വരുത്തിയ മാറ്റങ്ങള്‍ വിസ്മയകരമാണ്. 1991-'96 കാലത്തെ  യു.ഡി.എഫ് [...]

25 07, 2010

ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ തിരിച്ചു വരവ്‌

By |July 25th, 2010|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി. ടി. ശ്രീകുമാര്‍  (പാഠഭേദം, ജൂലൈ 2010 ) . കേരളത്തിലെ ന്യൂനപക്ഷ രാഷ്‌ട്രീയം ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസ തകര്‍ച്ചയെ നേരിടുകയാണിന്ന്‌. പി.ഡി.പിയാകട്ടെ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗോ ഇന്ത്യന്‍ നാഷണല്‍ ലീഗോ ആവട്ടെ, ജമാ അത്തെ ഇസ്ലാമിയോ സോളിഡാരിറ്റിയോ ആവട്ടെ, ക്രിസ്‌ത്യന്‍ സംഘടനകളാകട്ടെ, എന്തിന്‌ കേരളാ കോണ്‍ഗ്രസ്സുകാര്‍ പോലുമാവട്ടെ, ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്റെ ഏതു രൂപത്തിനും കേരളത്തിലിന്ന്‌ പ്രതിരോധത്തിന്റെ പകച്ച ഭാഷയില്‍ മാത്രമേ സംസാരിക്കാന്‍ കഴിയുന്നുള്ളൂ. ആക്രമണങ്ങളില്‍ പതറിയും പ്രതിരോധങ്ങളില്‍ പിഴച്ചും ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്‌ അടി തെറ്റുമ്പോള്‍, ഭൂരിപക്ഷ മത രാഷ്‌ട്രീയത്തിന്റെ വിപത്തുകളെ കുറിച്ചുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും പോലും അപ്രത്യക്ഷമായിരിക്കുന്നു. […]

9 04, 2009

രണ്ടാം ഭൂപരിഷ്കരണത്തിന്റെ വെല്ലുവിളികള്‍

By |April 9th, 2009|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ "നവ സാമൂഹികത: ശാസ്ത്രം ചരിത്രം, രാഷ്ട്രീയം" എന്ന പുസ്തകത്തില്‍ നിന്ന്. ആദ്യ പ്രസിദ്ധീകരണം, മാധ്യമം ആഴ്ചപ്പതിപ്പ്, 2009 ഏപ്രില്‍ 6 (ചിത്രങ്ങള്‍ ഇത്  പുന: പ്രസിദ്ധീകരിച്ച  http://samudhayam.blogspot.in/2013/03/blog-post_5562.html എന്ന ബ്ലോഗില്‍ നിന്ന്.) ഭൂസമരം എങ്ങനെ പരിഹരിക്കാം എന്ന പ്രശ്നം കേരളത്തിലെ സിവില്‍സമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ ഒരുപോലെ ഉയര്‍ന്നുനില്‍ക്കുന്നു. സമരങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ അവഗണിക്കാനും, ശക്തിപ്രാപിച്ചപ്പോള്‍ പരാജയപ്പെടുത്താനും ഒടുവില്‍ കേരളത്തിലെ ഭൂപ്രശ്നത്തെക്കുറിച്ച സംവാദത്തിന്റെ തലത്തിലേക്ക് അതുയര്‍ന്നപ്പോള്‍ കായികമായി തന്നെ നശിപ്പിക്കാനും ശ്രമം നടന്നത് [...]