ഭരണ ഭീകരതയുടെ നഗര മുഖത്തില്‍
ഡോ. ടി ടി. ശ്രീകുമാര്‍. (ഇന്ത്യാ വിഷന്‍ അതിഥി, 11 അഗസ്റ് 201) അഭൂതപൂര്‍വ്വമായ ഒരു സാഹചര്യമാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിലെ രണ്ടു പ്രബല മുന്നണികള്‍ പരസ്പരം യുദ്ധ സന്നദ്ധരായിരിക്കുന്നു. മുന്‍പ് കേരളത്തില്‍ കേട്ട് കേള് വിയില്ലാത്ത ഒരു സമര മുറയാണ് എല്‍. ഡി. എഫ് സ്വീകരിച്ചിരിക്കുന്നത്. ലോകത്തെമ്പാടും സിവില്‍ സമൂഹം സ്വന്തം പരിമിതികളുടെ അടിസ്ഥാനത്തില്‍ ചരിത്രപരമായി സാധ്യമായതെന്ന് കണ്ടെത്തിയതും ആരുടേയും നേതൃത്വത്തിലല്ലാതെ ജനങ്ങള്‍ സ്വയം സംഘടിച്ചു വിജയകരമായി പല രാജ്യങ്ങളിലും പരീക്ഷിച്ചതുമായ അനിശ്ചിത കാല [...]