ജീവിതത്തെ മാറ്റുക: ദാര്‍ശനികന്റെ സാംസ്കാരിക വിമര്‍ശം
ഡോ. ടി ടി ശ്രീകുമാര്‍, സമകാലിക മലയാളം വാരിക, വാര്‍ഷിക പതിപ്പ് 2014. ജര്‍മ്മന്‍ നവദാര്‍ശനികനായ Peter Sloterdijk-ന്റെ You Must Change Your Life: On Anthropotechnics എന്ന പുസ്തകം വായനക്ക് ഒരു വലിയ വെല്ലുവിളിയാണ്. റില്‍ക്കെയും നീത്ചെയും കാഫ്ക്കയും മുതല്‍ റോമാനിയന്‍ അഫോറിസ്റ്റ് എമീല് ചോറാനും (Emile Cioran) ഗോസാലനും ബുദ്ധനും അരബിന്ദോയും വരെ എത്രയോ ചിന്തകരെയും എഴുത്തുകാരേയും ആശയങ്ങളെയും തത്വചിന്താപരമായ വിശകലനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം അണിനിരത്തുന്നു. റില്ക്കേയുടെ Archaic Torso of Apollo [...]