ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ തിരിച്ചു വരവ്‌

By |July 25th, 2010|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി. ടി. ശ്രീകുമാര്‍  (പാഠഭേദം, ജൂലൈ 2010 ) . കേരളത്തിലെ ന്യൂനപക്ഷ രാഷ്‌ട്രീയം ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസ തകര്‍ച്ചയെ നേരിടുകയാണിന്ന്‌. പി.ഡി.പിയാകട്ടെ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗോ ഇന്ത്യന്‍ നാഷണല്‍ ലീഗോ ആവട്ടെ, ജമാ അത്തെ ഇസ്ലാമിയോ സോളിഡാരിറ്റിയോ ആവട്ടെ, ക്രിസ്‌ത്യന്‍ സംഘടനകളാകട്ടെ, എന്തിന്‌ കേരളാ കോണ്‍ഗ്രസ്സുകാര്‍ പോലുമാവട്ടെ, ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്റെ ഏതു രൂപത്തിനും കേരളത്തിലിന്ന്‌ പ്രതിരോധത്തിന്റെ പകച്ച ഭാഷയില്‍ മാത്രമേ സംസാരിക്കാന്‍ കഴിയുന്നുള്ളൂ. ആക്രമണങ്ങളില്‍ പതറിയും പ്രതിരോധങ്ങളില്‍ പിഴച്ചും ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്‌ അടി തെറ്റുമ്പോള്‍, ഭൂരിപക്ഷ മത രാഷ്‌ട്രീയത്തിന്റെ വിപത്തുകളെ കുറിച്ചുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും പോലും അപ്രത്യക്ഷമായിരിക്കുന്നു. […]