വായനയുടെ പ്രതിരോധങ്ങള്‍

By |October 24th, 2012|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ മാധ്യമം ഒക്ടോബര്‍ 22 2012 ഗൗരവമായി വായിക്കുന്നവര്‍ക്കറിയാം അതൊരിക്കലും രേഖീയമായ ഒരു പ്രക്രിയയല്ലെന്ന്. എന്നെ സംബന്ധിച്ചിടത്തോളം പഠനത്തിന്‍െറ, ഗവേഷണത്തിന്‍െറ, അധ്യാപനത്തിന്‍െറ, സാമൂഹിക പ്രക്ഷോഭങ്ങളുമായുള്ള നിരന്തരസമ്പര്‍ക്കത്തിന്‍െറ പശ്ചാത്തലത്തിലാണ് വായനയുടെ സന്ദര്‍ഭങ്ങള്‍, അതിന്‍െറ നൈരന്തര്യങ്ങള്‍, വിച്ഛേദങ്ങള്‍ ഒക്കെ സംഭവിക്കുന്നത്. മാത്രവുമല്ല, മാറുന്ന സന്ദര്‍ഭങ്ങള്‍ വായനയുടെയും പുനര്‍വായനയുടെയും ഉള്ളടക്കത്തെയും അതിനോടുള്ള വ്യാഖ്യാന സന്നദ്ധതകളെയും സ്വാധീനിക്കുകയുംചെയ്യുന്നു. അതിനുമപ്പുറം, സമകാലികരും അല്ലാത്തവരുമായ വലിയ ചിന്തകരുടെ രചനാശേഖരങ്ങള്‍ ഒറ്റയടിക്ക് വായിച്ചുതീര്‍ക്കാറുമില്ല. അവരുടെ കൃതികളിലൂടെ അവരെക്കുറിച്ചുള്ള മറ്റു ഗവേഷകരുടെ പഠനങ്ങളിലൂടെ, നാം [...]